ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ നേതാവ്​ കമല്‍നാഥിനെ താരപ്രചാരക പദവിയില്‍ നിന്ന്​ ഒഴിവാക്കി തെരഞ്ഞെടുപ്പ്​ കമ്മീഷന്‍. തെരഞ്ഞെടുപ്പ്​ ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന്​ ആരോപിച്ചാണ്​ മധ്യപ്രദേശ്​ മുന്‍ മുഖ്യമന്ത്രിക്കെതിരായ നടപടി.

വനിത സ്ഥാനാര്‍ഥിയെ ഐറ്റം എന്ന്​ വിളിച്ചതാണ്​ കമല്‍നാഥിനെതിരെ നടപടി വരാനുള്ള ഒരു കാരണം. തെരഞ്ഞെടുപ്പ്​ കമീഷന്‍ ചട്ടങ്ങള്‍ക്ക്​ വിരുദ്ധമാണെന്ന്​ പരാമര്‍ശമെന്ന്​ കണ്ടെത്തി. മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാനെതിരെ നടത്തിയ പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പ്​ ചട്ടം ലംഘിക്കുന്നതാണെന്ന്​ കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്​.

കമല്‍നാഥിനെ താരപ്രചാരക പദവിയില്‍ നിന്നും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ്​ നടക്കുന്ന വിവിധ സംസ്ഥാനങ്ങളോട്​ കമ്മീഷന്‍ ആവശ്യപ്പെട്ടു. 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്​ മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ്​ നടക്കുന്നത്​.