തിരുവനന്തപുരം:സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യോജിച്ച്‌ തീരുമാനമെടുത്ത് മുന്നോട്ടുപോകുകയാണെന്നും, സിപിഎമ്മിനകത്ത് ഉള്ള അത്രയും പ്രതിഷേധങ്ങള്‍ കോണ്‍ഗ്രസിനകത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ചെന്നിത്തല പറഞ്ഞു.താന്‍ ഹരിപ്പാട് തന്നെയാണ് മത്സരിക്കുന്നതെന്നും, യു ഡി എഫ് അധികാരത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസ് പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല. എല്ലാവരും അഭിനന്ദിക്കും.’- ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.