ന്യൂഡല്‍ഹി: ഇന്ത്യയുടെ അന്തരീക്ഷ ഗവേഷണ രംഗത്ത് മറ്റൊരു ചുവടു വെയ്പ്പുമായി ഐ.എസ്.ആര്‍.ഒ. സൗണ്ടിംഗ് റോക്കറ്റായ ആര്‍.എച്ച്‌-560 ആണ് വിജയകരമായി വിക്ഷേപിപ്പിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപണം നടത്തിയതെന്ന് ഇസ്‌റോ അറിയിച്ചു.

അന്തരീക്ഷത്തിലെ കാറ്റിന്റെ സ്വാഭാവം, പ്ലാസ്മാ ഡൈനാമിക്‌സ് എന്നീ വിഷയങ്ങളുടെ ഗവേഷണത്തിനായാണ് റോക്കറ്റ് വിക്ഷേപണം നടന്നത്. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ പഠിക്കാനുള്ള രണ്ടുഘട്ടങ്ങളടങ്ങുന്ന സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റുകളാണ് ഇസ്‌റോ ഉപയോഗിക്കുന്നത്.

ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്ക് കൂടി സഹായകമാകുന്ന പ്രോട്ടോടൈപ്പ് ഗവേഷണ ഉപകരണങ്ങളുടെ വിക്ഷേപണങ്ങള്‍ക്ക് ഏറ്റവും ചിലവ് കുറഞ്ഞതും ഫലപ്രദവുമാണ് സൗണ്ടിംഗ് റോക്കറ്റുകളെന്നും ഇസ്‌റോ പറഞ്ഞു. 1965 മുതലാണ് ഇസ്‌റോ സൗണ്ടിംഗ് റോക്കറ്റുകള്‍ സ്വയം വികസിപ്പിച്ച്‌ ഉപയോഗിക്കുന്നത്.