മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ താരമാണ് സൗബിന്‍ ഷാഹിര്‍. അഭിനയത്തില്‍ ഏറെ തിരക്കുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഇപ്പോള്‍ ഈ താരം . സിനിമാ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താന്‍ താരം മറക്കാറില്ല. അത്തരത്തില്‍ ഉള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി സൗബിന്‍ പങ്കു വെക്കുന്നതും പതിവാണ്.

ഇന്ന് സൗബിന്റെ ഭാര്യ ജാമിയ സഹീറിന്റെ ജന്മദിനമാണ്. ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സൗബിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.

“കണ്ടം ബച്ച കോട്ട് ‘ വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി. ‘ജാമു’ വന്നപ്പോള്‍ എന്റെ ജീവിതവും കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍. ജന്മദിനാശംസകള്‍ ജാമൂ. ഞാന്‍ നിന്നെ സ്നേഹിക്കുന്നു,” എന്നാണ് സൗബിന്‍ എഴുതിയിരിക്കുന്നത് . ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും താരം ഇതോടൊപ്പം പങ്കുവയ്ക്കുന്നു.