മുംബൈ: കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

മാർച്ച് 12 മുതൽ 22 വരെ പനവേൽ, നവി മുംബൈ എന്നിവിടങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. പർഭാനി ജില്ലയിൽ വെള്ളിയാഴ്ച്ച മുതലാണ് രാത്രികാല കർഫ്യു. അകോലയിൽ രാത്രി എട്ടു മണി മുതൽ പുലർച്ചെ ആറു മണി വരെയാണ് കർഫ്യു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,817 പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിച്ചതിൽ 60 ശതമാനത്തിലധികം കേസുകളും മഹാരാഷ്ട്രയിൽ നിന്നാണ്. രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

സ്‌കൂളുകളും കോളേജുകളും മാർച്ച് 31 വരെ അടച്ചു. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, ബാറുകൾ എന്നിവ 50 ശതമാനം ആളുകളെ വെച്ച് മാത്രമെ പ്രവേശിപ്പിക്കാവൂ എന്നാണ് നിർദ്ദേശം