അഹമ്മദാബാദ്: ഉപ്പ് കഠിനാധ്വാനത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയുടെ വിശ്വസ്തതയെ സൂചിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദണ്ഡി മാര്‍ച്ചിന്റെ 91-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 386 കിലോമീറ്റര്‍ പ്രതീകാത്മക ‘ദണ്ഡി മാര്‍ച്ച്‌’ ഫ്ലാഗ്‌ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.

ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികള്‍ക്കും അഹമ്മദാബാദില്‍ മോദി തുടക്കമിട്ടു. അക്കാലത്ത് ഉപ്പ് ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമായിരുന്നുവെന്നും ഇന്ന് കോവിഡ് വാക്സീന്‍ നിര്‍മിച്ച്‌ കയറ്റുമതി ചെയ്ത് ഇന്ത്യ സ്വാശ്രയത്വവും നയതന്ത്രവും തെളിയിക്കുന്നുവെന്നും മോദി പറഞ്ഞു.

ദണ്ഡി യാത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളുടെ പുനരുദ്ധാരണം രണ്ട് വര്‍ഷം മുന്‍പു പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.