മുതിര്ന്ന നേതാക്കള് ഇനിയും ബിജെപിയില് ചേരുമെന്ന് കെപിസിസി മുന് ജനറല് സെക്രട്ടറി വിജയന് തോമസ്. അതിനുള്ള പ്രവര്ത്തനങ്ങള് നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് വരെ പലരും കാത്തിരിക്കുകയാണ്. ഒരുപാട് നേതാക്കള് അസംതൃപ്തരാണ്. പലരും പുറത്തുവരുന്നില്ലെന്നേയുള്ളൂ. ഇനി അതിന് മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചശേഷം വാര്ത്താസമ്മേളനത്തില് പ്രതികരിക്കുകയായിരുന്നു വിജയന് തോമസ്.

ബിജെപി ദേശീയ ജനറല് സെക്രട്ടറി അരുണ് സിംഗില് നിന്നാണ് അംഗത്വം സ്വീകരിച്ചത്. പാര്ടിയിലെ അഭിപ്രായവ്യത്യാസത്തെ തുടര്ന്ന് മാര്ച്ച്‌ ഏഴിനാണ് അദ്ദേഹം രാജി സമര്പ്പിച്ചത്. ജയ് ഹിന്ദ് ടിവി മുന്ചെയര്മാനുമായിരുന്നു വിജയന് തോമസ്