കോട്ടയം: യുവമോർച്ച കോട്ടയം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ മാർച്ച്‌ 18 നു കോട്ടയത്തു നടക്കുന്ന യുവജന സംഗമായ യൂത്ത് ഫോർ കേരളയുടെ വിജയത്തിനായി ജില്ലാ അധ്യക്ഷൻ സോബിൻലാൽ ന്റെ അധ്യക്ഷതയിൽ ജില്ലാ കമ്മറ്റി ഓഫീസിൽ ആലോചന യോഗം നടന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള യുവതി യുവാക്കൾക്കായി യുവമോർച്ച സംഘടിപ്പിക്കുന്ന യൂത്ത് ഫോർ ന്യൂ കേരളയിൽ യുവമോർച്ച ദേശീയ ആദ്യക്ഷൻ തേജസ്വി സൂര്യ എംപി, മെട്രോ മാൻ ഇ. ശ്രീധരൻ, സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണൻ എന്നിവർ പങ്കെടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്യും.

സോബിൻലാൽ അധ്യക്ഷത വഹിച്ച യോഗം ബിജെപി സംസ്ഥാന സമതി അംഗം ബി രാധാകൃഷ്ണമേനോൻ ഉൽഘടനം ചെയ്തു. ബിജെപി ജില്ലാ അധ്യക്ഷൻ നോബിൾ മാത്യു,മധ്യ മേഖല സംഘടന സെക്രട്ടറി എം പദ്മകുമാർ,ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, ഉണ്ണികൃഷ്ണൻ, സംസ്ഥാന സമതി അംഗം എൻ. ഹരി ,യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹരീഷ് യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ശ്യാം, കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരിൽ, വൈസ് പ്രസിഡന്റ് അരവിന്ദ് ശങ്കർ, വിഷ്ണു ഗോപിദാസ്, സബിൻ കുറിച്ചി, അമൽ മാന്നാർ,ശ്യാം വൈക്കം, എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.