കൊച്ചി: ഭാഗ്യലക്ഷ്മിയും സംഘവും തന്നെ മുറിയില്‍ കയറി മര്‍ദിച്ചത് ആള്‍ക്കൂട്ട കൈയ്യേറ്റമായി കണക്കാക്കണമെന്ന് വിജയ് പി നായര്‍. ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് വിജയ് പി നായര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്.

“അനുമതിയില്ലാതെയാണ് തന്റെ മുറിയില്‍ വന്നത്. എന്നെ തള്ളി മാറ്റി അകത്തു കയറി. മോഷണമായിരുന്നു അവരുടെ ഉദ്ദേശം. ഒരാള്‍ മാസ്ക് ധരിച്ചിരുന്നില്ല. മൈക്ക് നശിപ്പിച്ചു. നിയമം കയ്യില്‍ എടുക്കാന്‍ അവര്‍ക്ക് അവകാശം ഇല്ല. അവര്‍ക്ക് വേണമെങ്കില്‍ കോടതിയെ സമീപിക്കാമായിരുന്നു. അവര്‍ വരുന്നതിനെ കുറിച്ച്‌ തനിക്ക് അറിവില്ല. ക്ഷണിച്ചെന്ന വാദം തെറ്റാണ്,” വിജയ് പി നായര്‍ പറഞ്ഞു.

“അവര്‍ എന്നെ അടിച്ചപ്പോഴും ഞാന്‍ തിരിച്ചു ഒന്നും ചെയ്തില്ല. അവര്‍ക്ക് യാതൊരു പശ്ചാത്താപവും ഇല്ല. ഇനിയും സമാന കുറ്റം ചെയ്യാന്‍ സാധ്യത ഉണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കും,” വിജയ് പി നായര്‍ വാദിച്ചു.

ഹൈക്കോടതി മുന്‍ ജഡ്ജി പോലും ഭാഗ്യ ലക്ഷ്മിയെ പിന്‍തുണച്ചുവെന്നും
ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പറഞ്ഞ വിജയ് പി നായര്‍ പ്രതികളുടെ കസ്റ്റഡി ആവശ്യമുണ്ടന്നും പറഞ്ഞു. രണ്ട് ഫോണ്‍ അവര്‍ പിടിക്കുന്നതായി വീഡിയോ യില്‍ കാണാമെന്നും അത് പിടിച്ചെടുക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.

മോഷണം ഉദ്ദേശമായിരുന്നില്ലന്നും തൊണ്ടി പോലീസിന് കൈ മാറുക മാത്രമായിരുന്നു ഉദ്ദേശമെന്നും ഭാഗ്യലക്ഷ്മി ബോധിപ്പിച്ചു. എടുത്ത സാധങ്ങള്‍ പോലീസില്‍ ഏല്പിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

“മഷി ഞങ്ങള്‍ കൊണ്ടുവന്നത് അല്ല. മുറിയില്‍ ഇരുന്നതാണ്. അയാള്‍ക്ക് നാശ നഷ്ടം ഒന്നും സംഭവിച്ചിട്ടില്ല,” ഏതു വ്യവസ്ഥയും അംഗീകരിക്കാമെന്നും പ്രതിഭാഗം അറിയിച്ചു. അയാള്‍വിളിച്ചു വരുത്തി എന്ന് കാണിക്കാന്‍ തെളിവില്ലന്നും പ്രതികള്‍ വ്യക്തമാക്കി.

പ്രതികളുടെ ചെയ്തിയെ കോടതി ആവര്‍ത്തിച്ച്‌ വിമര്‍ശിച്ചു. നിയമത്തില്‍ വിശ്വാസമുണ്ടായിരുന്നങ്കില്‍ നിങ്ങള്‍ ഇത്തരം പ്രവര്‍ത്തി ചെയ്യില്ലായിരുന്നുവെന്ന് കോടതി പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോ തല്‍സമയം ഇട്ടത് അയാളെ അപമാനിക്കാനും പൊതു ഇടത്തില്‍ മോശക്കാരനാക്കാനും ആയിരുന്നില്ലേ എന്ന്
കോടതി ചോദിച്ചു.

വ്യക്തിഹത്യ നടത്തിയതിന് അത് തെളിവല്ലേ എന്നും ഒരാളെ അടിച്ചിട്ട് അയാളുടെ സാധങ്ങള്‍ എടുത്തത് കൊണ്ട് പോകുന്നത് കവര്‍ച്ച അല്ലേ എന്നും കോടതി ആരാഞു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന കാര്യത്തെ പറ്റി എന്താണ് പറയാന്‍ ഉള്ളത് എന്നും കോടതി കോടതി
ആരാഞു.

നിങ്ങള്‍ക്ക് നിയമവാഴ്ചയില്‍ വിശ്വാസം ഇല്ലെന്നും തെറ്റായ കാര്യം ചെയ്താല്‍ ഫലം അനുഭവിക്കാന്‍ തയാറാകണമെന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവര്‍ അറസ്റ്റ് വരിക്കാന്‍ തയ്യാര്‍ ആയിരുന്നു എന്നും കോടതി പറഞ്ഞു.

പ്രതികള്‍ക്ക് പിന്നില്‍ മറ്റാളുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പ്രതികള്‍ ഒരു കാറില്‍ ആണ് വന്നത്. ഫോണുകള്‍ കണ്ടെടുക്കാനുണ്ടന്നും സര്‍ക്കാര്‍ അറിയിച്ചു.

കേസില്‍ കക്ഷി ചേരാന്‍ എത്തിയ മറ്റു 2 പേരുടെ ഉപഹര്‍ജികള്‍ കോടതി അനുവദിച്ചില്ല. വിജയ് .പി .നായരുടെ ഹര്‍ജി അനുവദിച്ചു. ജ്യാമ്യാപേക്ഷകള്‍ വിധി പറയാന്‍ മാറ്റി

.