ലിസ്ബണ്‍: ഓഡിയോ കാസറ്റുകളുടെ സ്രഷ്ടാവായ ഡച്ച് എന്‍ജിനിയര്‍ ലൂ ഓട്ടന്‍സ് (94) അന്തരിച്ചു. ജന്മനാടായ ഡ്യൂയിസില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1960കളിലാണ് ലൂ ഓട്ടന്‍സ് കാസറ്റുകള്‍ രൂപകല്പന ചെയ്യുന്നത്. ഏറെ ജനപ്രീതി നേടിയ കാസറ്റുകള്‍ കോടിക്കണക്കിനാണ് വിറ്റഴിച്ചത്. 1960ലാണ് ഫിലിപ്സിന്റെ പ്രൊഡക്ട് ഡവലപ്പമെന്റ് വിഭാഗം തലവനായി ഓട്ടന്‍സ് ചുമതലയേല്‍ക്കുന്നത്. പിന്നീട്, ഓട്ടന്‍സിന്റെ നേതൃത്വത്തില്‍ നടന്ന പരീക്ഷണങ്ങളിലൂടെ ഫിലിപ്സ് കമ്ബനി ഓഡിയോ കാസറ്റ് രൂപപ്പെടുത്തി. 1963ല്‍ ബെര്‍ലിന്‍ റേഡിയോ ഇലക്ട്രോണിക്സ് മേളയിലാണ് ഓഡിയോ കാസറ്റുകള്‍ ആദ്യമായി അവതരിപ്പിക്കുന്നത്.
സി.ഡി രൂപകല്പന ചെയ്ത ടീമിലും ഓട്ടന്‍സ് അംഗമായിരുന്നു.
എന്നാല്‍, 1982ല്‍ ഫിലിപ്സ് സിഡി പ്ലെയര്‍ പുറത്തിറക്കിറക്കിയതോടെ റെക്കോഡ് പ്ലെയറുകള്‍ പുരാതനവസ്തുവായെന്നും ഓട്ടന്‍സ് പറഞ്ഞിരുന്നു.സാങ്കേതികവിദ്യ പുരോഗമിച്ചതോടെ കാസറ്റുകള്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തായെങ്കിലും ലേഡി ഗാഗ, ദ കില്ലേര്‍സ് തുടങ്ങിയ പ്രശസ്ത സംഗീതജ്ഞര്‍ തങ്ങളുടെ പുതിയ ആല്‍ബങ്ങള്‍ കാസറ്റിലും ഇറക്കിയിരുന്നു.
ഓഡിയോ കാസറ്റിന്റെ സ്രഷ്ടാവായ ലൂ ഓട്ടന്‍സ് അന്തരിച്ചു
