ന്യൂഡൽഹി : ബ്രഹ്മകുമാരീസ് മേധാവി ഡോ.ദാദി ഹൃദയ മോഹിനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക ശാക്തീകരണത്തിനും, പാവങ്ങളുടെ ഉന്നമനത്തിനുമായി ചെയ്ത മഹത്തായ പ്രവർത്തനങ്ങളിലൂടെ മോഹിനി എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

ലോകം മുഴുവൻ മഹത്തായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കാണ് മോഹിനി വഹിച്ചത്. മോഹിനിയുടെ നിര്യാണം അതിയായ ദു:ഖമുളവാക്കുന്നു.- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

വൈകീട്ടോടെയാണ് ദാദി ഹൃദയ മോഹിനി അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വൈകീട്ടോടെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം അടുത്ത ദിവസം സംസ്‌കരിക്കും.