അഹമ്മദാബാദ് : പെണ്മക്കളോട് അപമര്യാദയായി പെരുമാറിയ ഭര്‍ത്താവിനെ ഭാര്യ കൊന്നു കുഴിച്ചു മൂടി.തെലങ്കാനയിലാണ് സംഭവം. ഒരു മാസം മുന്‍പ് കാണാതായ ഗഗന് ദീപ് അഗര്‍വാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് 32 കാരിയായ ഭാര്യ നൗഷീനിനെ പോലീസ് അറസ്റ്റു ചെയ്തു.
അഗര്‍വാളിന്റെ രണ്ടാം ഭാര്യയാണ് നൗഷീന്‍ . കഴിഞ്ഞ മാസം എട്ടിനാണ് അഗര്‍വാളിനെ കൊലപ്പെടുത്തിയതെന്ന് നൗഷീന്‍ പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
ശേഷം വീട്ടിനകത്ത് തന്നെ കുഴിച്ചു മൂടുകയായിരുന്നു. തുടര്‍ന്നു 24 നു ഗഗന് ദീപിന്റെ സഹോദരനൊപ്പം സ്റ്റേഷനില്‍ എത്തി ഭര്‍ത്താവിനെ കാണ്മാനില്ലെന്ന് പരാതി നല്കി.
എന്നാല്‍ നൗഷീന്റെ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് നൗഷീന്‍ കുറ്റം സമ്മതിച്ചത്. തന്റെ ആദ്യ ബന്ധത്തിലെ പെണ്മക്കളോട് മോശമായി പെരുമാറിയതാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് നൗഷീന്‍ പറഞ്ഞു.