ന്യൂഡല്‍ഹി: കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിച്ച് കേന്ദ്രം. കൊവിഡ് രൂക്ഷമായിരുന്ന കേരളത്തില്‍ ഒരു മാസത്തിനുള്ളില്‍ ഉണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് വൈറസ് വ്യാപനം രൂക്ഷമായിരുന്ന കേരളത്തില്‍ കേസുകള്‍ കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു
അതേസമയം മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കോവിഡ് മുക്തമാക്കണമെങ്കില്‍ വൈറസിനെ നിസ്സാരമായി കാണരുതെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ മുന്നറിയിപ്പ് നല്കി.
മഹാരാഷ്ട്രയെക്കുറിച്ച് വളരെയധികം ആശങ്കയുണ്ട്. ഗുരുതരമായ വിഷയമാണിത്. വൈറസിനെ നിസ്സാരമായി കാണരുതെന്നും കോവിഡ് മുക്തമായി തുടരണമെങ്കില്‍ വൈറസിനെ നേരിടാന്‍ ഉതകുന്ന പെരുമാറ്റം നമ്മള് പിന്തുടരേണ്ടതുണ്ട് എന്നുമുള്ള രണ്ട് പാഠങ്ങളാണ് മഹാരാഷ്ട്രയിലെ സ്ഥിതി നല്‍കുന്നതെന്നും വി.കെ പോള്‍ വ്യക്തമാക്കി.