കോവിഡ് വാക്‌സിന്‍ നല്‍കിയതില്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച്‌ കാനഡ.ഗ്രേറ്റര്‍ തൊറാന്‍ഡോയിലെ ബില്‍ ബോര്‍ഡില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച്‌ കാനഡ പരസ്യം പതിപ്പിച്ചു. കാനഡയ്ക്ക് വാക്‌സിന്‍ നല്‍കിയതിന് ഇന്ത്യയ്ക്കും പ്രധാനമന്ത്രിയ്ക്കും നന്ദി അറിയിക്കുന്നുവെന്നാണ് പരസ്യ വാചകത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച്‌ നാലിനാണ് ഇന്ത്യ ഇന്ത്യ കാനഡയിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്തത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യ കാനഡയ്ക്ക് നല്‍കിയത്. 500,000 വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ കാനഡയിലേക്ക് കയറ്റുമതി ചെയ്തു. ഇനി 1.5 മില്യണ്‍ ഡോസുകള്‍ കൂടി ഇന്ത്യ കാനഡയ്ക്ക് നല്‍കും.