കോ​ട്ട​യം: പി​റ​വ​ത്തെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സി​ല്‍ പൊ​ട്ടി​ത്തെ​റി. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​സ് കെ. ​മാ​ണി​യു​ടെ കോ​ലം ക​ത്തി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം പി​റ​വം ന​ഗ​ര​ത്തി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജോ​സി​ന്‍റെ കോ​ലം ക​ത്തി​ച്ച​ത്. നോ​ട്ട് എ​ണ്ണ​ല്‍ യന്ത്ര​ത്തി​ന്‍റെ മാ​തൃ​ക​യു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

നേ​ര​ത്തെ പി​റ​വ​ത്ത് സീ​റ്റ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന ജി​ല്‍​സ് പെ​രി​യ​പ്പു​റം പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും രാ​ജി​വ​ച്ചി​രു​ന്നു. ജോ​സ് കെ.​മാ​ണി സീ​റ്റ് ക​ച്ച​വ​ടം ന​ട​ത്തി​യെ​ന്ന് ജി​ല്‍​സ് പെ​രി​യ​പ്പു​റം ആ​രോ​പി​ച്ചു. യൂ​ത്ത് ഫ്ര​ണ്ട് എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് ജി​ല്‍​സ്. സി​ന്ധു​മോ​ള്‍ ജേ​ക്ക​ബാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.