2021-ലെ 93ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടിക പുറത്തുവിടുന്നത് ബോളിവുഡ് തരാം പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജൊനാസും. മാര്‍ച്ച്‌ 15 നാണ് നോമിനേഷന്‍ പ്രഖ്യാപിക്കുക. പ്രിയങ്ക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. മാര്‍ച്ച്‌ 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം നോമിനേഷനുകള്‍ പ്രഖ്യാപിക്കും. തെന്നിദ്യന്‍ സിനിമകളായ സൂര്യ ചിത്രം സൂരറൈ പോട്ര്, ഐ.എം. വിജയന്‍ നായകനായ ‘മ് മ് മ്.’ (സൗണ്ട് ഓഫ് പെയിന്‍ ) എന്നീ ചിത്രങ്ങളും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.