ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ ആക്ടിവ് കോവിഡ് കേസുകള്‍ ആറു ലക്ഷത്തിനു താഴെയെത്തി. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ആക്ടിവ് കേസുകളില്‍ 9301 പേരുടെ കുറവാണ് ഉണ്ടായത്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 48,648 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 80,88,851 ആയി. ഇന്നലെ 563 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,21,090 ആയി.

ഇതുവരെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 73,73,375ല്‍ എത്തി. 57,386 പേരാണ് വൈറസ് മുക്തരായി ഇന്നലെ ഡിസ്ചാര്‍ജ് നേടിയത്.

ഇന്നലെ മാത്രം രാജ്യത്ത് പരിശോധിച്ചത് 11,64,648 സാംപിളുകളാണ്. ഇതുവരെയുള്ള പരിശോധന 10,77,28,088 ആയി.