തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി ആസ്ഥാനത്ത് സംസ്ഥാന പ്രസിഡന്‍റ് എല്‍.മുരുഗന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്.
മുന്‍പ് എ.ഐ.എ.ഡി.എം.കെയുമായും പിന്നീട് ടി.ടി.വി ദിനകരന്റെ എ.എം.എം.കെയുമായും സെന്തില്‍ സഹകരിച്ചിരുന്നു.
ജയലളിതയുടെ കാലത്ത് എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് റാലികളിലെ സാന്നിധ്യമായിരുന്നു സെന്തില്‍. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എ.ഐ.എ.ഡി.എം.കെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.