ഐപിഎല്‍ 14 -ാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ ഓസീസ് താരം ജോഷ് ഫിലിപ്പെ പുറത്ത്. പകരം ന്യൂസിലാന്‍ഡ് യുവ വിക്കറ്റ് കീപ്പര്‍ ഫിന്‍ അലനെ ടീമില്‍ ഉള്‍പ്പെടുത്തി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ജോഷ് ഫിലിപ്പെ ഐപിഎല്ലില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. കഴിഞ്ഞ സീസണിലാണ് ഫിലിപ്പെ ഐപിഎല്ലില്‍ അരങ്ങേറിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിരിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച താരത്തിന് 78 റണ്‍സ് മാത്രമേ സ്കോര്‍ ചെയ്യാനായുള്ളൂ.

അതേസമയം 21കാരനായ ഫിന്‍ അലനെ ഐപിഎല്‍ ലേലത്തില്‍ ആരും ടീമില്‍ എടുത്തിരുന്നില്ല. 2020-21 സൂപ്പര്‍ സ്മാഷ് സീസണില്‍ 512 റണ്‍സുമായി അലനാണ് ടോപ് സ്‌കോറര്‍. 194 സ്ട്രൈക്ക് റേറ്റിലായിരുന്നു അലന്റെ ബാറ്റിംഗ് പ്രകടനം. കൂടാതെ 25 സിക്സ്റുകള്‍ പറത്തിയ താരം ടൂര്ണമെറ്റില്‍ ഏറ്റവുമധികം സിക്സ്റുകള്‍ തന്റെ പേരില്‍ കുറിച്ചു. ഫിന്‍ അലന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച താരമാണ്.