ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച്‌ കൊലപ്പെടുത്തി. കോഴിക്കോട് അത്തോളിയിലാണ് സംഭവം. കൊടക്കല്ല് സ്വദേശി ശോഭനയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭര്‍ത്താവ് കൃഷ്ണനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ കിടന്നുറങ്ങുകയായിരുന്ന ശോഭയെ മരക്കഷണം ഉപയോഗിച്ചാണ് ഭര്‍ത്താവ് കൃഷ്ണന്‍ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയത്. ഭാര്യയില്‍ ഉണ്ടായിരുന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സംഭവശേഷം ഭര്‍ത്താവ് ശങ്കരനെ കാണാതായിരുന്നു. ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിലെ പ്ലാവില്‍ കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.