തിരുവനന്തപുരം:എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷാ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു.സര്‍ക്കാര്‍ നല്കിയ അപേക്ഷയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നലെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.
പരീക്ഷ മാറ്റുമോ എന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
മാര്‍ച്ച് 17 ന് തന്നെ പരീക്ഷ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ സ്കൂളുകളില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. പരീക്ഷാ തീയതിയുടെ കാര്യത്തില്‍ വ്യക്തത വരാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കടുത്ത ആശങ്കയാണുള്ളത്. പരീക്ഷ മാറ്റിവയ്ക്കേണ്ട എന്നാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.