സ്കൂളിലെ പ്രൊഫഷണല്‍ ജീവനക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനൊരുങ്ങി യു.എ.ഇ.അടുത്ത വര്‍ഷം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കെല്ലാം ഇത് ബാധകമായിരിക്കും.പ്രിന്‍സിപ്പള്‍, വൈസ് പ്രിന്‍സിപ്പള്‍ ഉള്‍പ്പെടെയുള്ളവര്‍ ലൈസന്‍സ് നേടണം. ഇക്കാര്യം യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രൊഫഷനല്‍ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ റൗധ അല്‍ മരാര്‍ സ്ഥിരീകരിച്ചു.രണ്ട് വര്‍ഷം മുമ്പ്‌ ഇത് സംബന്ധിച്ച നിര്‍ദേശം സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.

നിലവില്‍ ദുബൈ ഉള്‍പെടെയുള്ള എമിറേറ്റുകളില്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാണ്. മറ്റ് എമിറേറ്റുകളിലും ഇത് നടപ്പാക്കി വരികയാണ്. അധ്യാപന മികവ്, സ്പെഷ്യലൈസേഷന്‍ എന്നിങ്ങനെ രണ്ട് പരിശോധനകളെ തുടര്‍ന്നാണ് അധ്യാപകര്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കും. തുടര്‍ന്നാണ് ലൈസന്‍സ് അനുവദിക്കുക.