ന്യൂഡല്‍ഹി :രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ് .ഇന്നലെ 9 ,22 ,039 പേര് വാക്‌സിന്‍ സ്വീകരിച്ചതോടെ രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2 .52 കോടി കടന്നു .
ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ ഉള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ് .മഹാരാഷ്ട്രയില്‍ 13 ,659 പുതിയ കോവിഡ് കേസുകളും 54 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു .സംസ്ഥാനത്ത് ലോക്കഡൗണ്‍ ഇല്ലാതെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു .