അമേരിക്കയില്‍ നിന്ന് 300 കോടി ഡോളറിന്റെ സായുധ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ.സാന്‍ ഡീഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അറ്റോമിക്സില്‍നിന്ന് എം.ക്യു-9ബി പ്രിഡേറ്റര്‍ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്.
1700 കിലോഗ്രാം ഭാരം വഹിച്ച് 48 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാനാകുമെന്നതാണ് എം.ക്യു.-9ബി ഡ്രോണുകളുടെ പ്രത്യേകത. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കു ഭാഗത്ത് ചൈനീസ് യുദ്ധക്കപ്പലുകളെയും ഹിമാലയത്തിലെ ഇന്ത്യ-പാക് സംഘര്‍ഷാതിര്‍ത്തിയും നിരീക്ഷിക്കാനാണ് ഡ്രോണുകള്‍ ഉപയോഗിക്കുക.