കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച്‌ കൊന്നു. കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍(54) ജീവനൊടുക്കി. സംശയ രോഗമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊലപാതക്കത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍ ഒളിവില്‍ പോയി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.