ലണ്ടന്‍: ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന് വന്‍മുന്നേറ്റം. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്താണ് റിഷഭ് എത്തിയത്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിലേയും ഇംഗ്ലണ്ടിനെതിരായ പരമ്ബരയിലേയും മികച്ച പ്രകടനമാണ് താരത്തിന് തുണയായത്.
ഇതാദ്യമായാണ് പന്ത് ആദ്യ പത്തിലെത്തുന്നത്. 747 പോയന്റാണ് ഏഴാം റാങ്കില്‍ പന്തിനുള്ളത്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഇത്രയും പോയന്റ് നേടുന്നതും ഇതാദ്യമാണ്.