മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാരിയര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്നു. നടന് മാധവനൊപ്പമാണ് താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന ‘അമേരിക്കി പണ്ഡിറ്റ്’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.
സിനിമാ നിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ളയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. ഭോപ്പാലിലായിരിക്കും സിനിമയുടെ ഷൂട്ടിങ്.
പുതിയ ചിത്രമായ പ്രീസ്റ്റിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബോളിവുഡ് സിനിമയുടെ പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്ന് മഞ്ജു സൂചന നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
ചിത്രം എന്റര്‍ടൈനര്‍ സ്വഭാവമുള്ള സിനിമയാണെന്നാണ് സൂചനകള്‍. മഞ്ജുവിന്റെ സഹോദരന് മധു വാരിയര്‍ സംവിധാനം ചെയ്ത ലളിതം സുന്ദരം പൂര്‍ത്തിയാക്കിയാണ് മഞ്ജു ബോളിവുഡ് ചിത്രത്തില്‍ ജോയിന്‍ ചെയ്യുന്നത്.
മഞ്ജു വാരിയര്‍ ബോളിവുഡില്‍; അരങ്ങേറ്റം മാധവനൊപ്പം, ചിത്രം ‘അമേരിക്കി പണ്ഡിറ്റ്’
