കൊച്ചി: തങ്ങളുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിനേഷന്‍ ലഭ്യമാക്കുമെന്ന് ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ജീവനക്കാരുടേയും ആശ്രിതരായ കുടുംബാംഗങ്ങളുടേയും ജീവിതം സുരക്ഷിതമാക്കുകയും മഹാമാരിക്കാലത്ത് ദശലക്ഷക്കണക്കു വരുന്ന ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് ഈ നീക്കം. മഹാമാരിയുടെ ഈ കാലത്ത് എല്ലാ ജീവനക്കാരും പ്രകടിപ്പിച്ച സേവനത്തെ ബാങ്ക് അംഗീകരിക്കുന്നതായി ബാങ്കിന്റെ ഗ്രൂപ് ചീഫ് ഹൂമന്‍ റിസോഴ്സസ് ഓഫിസര്‍ ടി കെ ശ്രീരംഗ് പറഞ്ഞു.

രാജ്യത്തെ അവശ്യ സേവനമെന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യത്തില്‍ അവര്‍ കൃത്യമായി പ്രതികരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവനക്കാര്‍ക്കും അവരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ക്കുമുള്ള രണ്ട് ഡോസ് വാക്സിന്റെ ചെലവായിരിക്കും ഐസിഐസിഐ ബാങ്ക് നല്‍കുക.