കൊച്ചി: യുടിഐയുടെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മിഡ് കാപ് ഫണ്ട് പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് നാലു രൂപ എന്ന നിലയില്‍ 40 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 15-ന് പട്ടികയില്‍ ഉള്ള യൂണിറ്റ് ഉടമകള്‍ക്കാവും ലാഭവിഹിതം ലഭിക്കുക.

റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കാവും പദ്ധതിയുടെ ഡിവിഡന്റന് അര്‍ഹത. ലാഭവിഹിതം നല്‍കുന്നതിനെ തുടര്‍ന്ന് ഇവയുടെ എന്‍എവി കുറയും. യുടിഐ മിഡ്കാപ് പദ്ധതിയുടെ ഡിവിഡന്റ് റഗുലര്‍ വിഭാഗത്തില്‍ 74.1493 രൂപയും ഡിവിഡന്റ് ഡയറക്ട് വിഭാഗത്തില്‍ 82.0088 രൂപയുമാണ് 2021 മാര്‍ച്ച് ഒന്‍പതിലെ കണക്കു പ്രകാരമുള്ള എന്‍എവി. അങ്കിത് അഗര്‍വാളാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍.