കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം ബ്രാന്‍ഡായ വി, പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്‌നി + ഹോട്ട്സ്റ്റാറുമായി സഹകരിച്ച് ഉയര്‍ന്ന നിലവാരമുള്ള വിനോദ പരിപാടികളും തത്സമയ ക്രിക്കറ്റും ഒരു വര്‍ഷത്തേക്ക് തങ്ങളുടെ വരിക്കാര്‍ക്ക് ലഭ്യമാക്കും.

ഇതിനായി വി മൂന്നു പുതിയ അണ്‍ലിമിറ്റഡ് റീചാര്‍ജ് പ്ലനുകളും ഒരു ഡാറ്റ ഒണ്‍ലി പ്ലാനും മാര്‍ച്ച് മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ പ്ലാനുകള്‍ എടുക്കുന്നവര്‍ക്ക് 12 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. പുതിയ വരിക്കാര്‍ക്കും നിലവിലുള്ള വരിക്കാര്‍ക്കും ഈ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്താം. 401 രൂപ മുതലുള്ള പ്രീപെയ്ഡ് പ്ലാനുകളും 499 രൂപ മുതലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനുകളുമാണ് വി ലഭ്യമാക്കിയിട്ടുള്ളത്.

28 ദിവസത്തെ വാലിഡിറ്റിയുളള 401 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 100ജിബി 4ജി ഡാറ്റയും, പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസം വാലിഡിറ്റിയുള്ള 601 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 200ജിബി 4ജി ഡാറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും. 84 ദിവസം വാലിഡിറ്റിയുള്ള 801 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 300ജിബി 4ജി ഡാറ്റയും, പരിധിയില്ലാത്ത കോളുകളും ലഭിക്കും. 56 ദിവസത്തെ വാലിഡിറ്റിയുളള 501 രൂപയുടെ പ്രീപെയ്ഡ് പ്ലാനില്‍ 75ജിബി 4ജി ഡാറ്റ ലഭിക്കും. ഈ പ്ലാനുകളിലെല്ലാം 12 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും.

പോസ്റ്റ്‌പെയ്ഡ് വിഭാഗത്തില്‍ 499രൂപ, 699 രൂപ, റെഡെക്‌സ് എന്നീ മൂന്നു പ്ലാനുകളാണ് ലഭിക്കുന്നത്. ഇവയോടൊപ്പവും 12 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കും. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.

വോഡഫോണ്‍ ഐഡിയയുടെ പുതിയ പായ്ക്കുകളുപയോഗിച്ച് അടുത്ത 12 മാസം ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ വാഗ്ദാനം ചെയ്യുന്നതെല്ലാം വരിക്കാര്‍ക്കു ലഭിക്കും, ഇതില്‍ ക്രിക്കറ്റ് മുതല്‍ ഹിന്ദി, തമിഴ് ഭാഷകളിലെ പുതിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍, മികച്ച ആഗോള സിനിമകള്‍, ഡബ്ബ് ചെയ്ത ഷോകള്‍ വരെ ലഭ്യമാകും.

ഒരു മതമായി ഇന്ത്യക്കാര്‍ കാണുന്ന ക്രിക്കറ്റ്, വിനോദം എന്നിവയില്‍ ഇന്ത്യയൊട്ടാകെ ഏറ്റവും മികച്ച വീഡിയോ ഉള്ളടക്കം ലഭ്യമാക്കുകയെന്നതാണ് ഈ സഹകരണത്തിന്റെ ലക്ഷ്യമെന്ന് വി സിഎംഒ അവനീഷ് ഖോസ്‌ല പറഞ്ഞു.