നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് കെ മുരളീധരന്. മത്സരസന്നദ്ധത അറിയിക്കാന്‍ കെ മുരളീധരന് ഉടന്‍ തന്നെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ കാണും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം തേടിയിരുന്നു. നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ ബിജെപി ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ വെല്ലുവിളി നേരിടാന്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ തന്നെ രംഗത്തിറങ്ങേണ്ട സാഹചര്യമുണ്ട്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ കെ മുരളീധരന് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് സംസ്ഥാന നേതൃത്വവും പിന്നീട് ഹൈക്കമാന്‍ഡും പോയിരുന്നു. ചില നിര്‍ണായക മണ്ഡലങ്ങളുടെ കാര്യത്തില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ വേണമെന്നുള്ള നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്റെ ആവശ്യം ഹൈക്കമാന്‍ഡ് വീണ്ടും പരിഗണിച്ചതും അദ്ദേഹവുമായി ആശയവിനിമയം നടത്തിയതും.