മലപ്പുറം: കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി. താന്‍ മാഹിയില്‍ നിന്ന് ഡീസല്‍ അടിച്ചത് കൊണ്ട് അഞ്ചു രൂപ കുറവാണെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”മലപ്പുറം മാറുമെന്നാണ്​ പ്രതീക്ഷ. കേരളത്തിലെ പെട്രോള്‍വില വര്‍ധനവിന്​ ഉത്തരവാദി പിണറായിയും തോമസ്​ ഐസക്കുമാണ്​. പെട്രോള്‍ വില ജി.എസ്​.ടിയില്‍ ഉള്‍പ്പെടുത്താന്‍ പറഞ്ഞപ്പോള്‍ കേരളം എതിര്‍ത്തിരുന്നു. ഞാന്‍ മാഹിയില്‍ നിന്നും ഡീസല്‍ അടിച്ചതുകൊണ്ടുതന്നെ അഞ്ചുരൂപ കുറവാണ്​. പെട്രോള്‍ വിലയെക്കുറിച്ച്‌​ കോണ്‍ഗ്രസ്​ ​പണ്ട്​ ചെയ്​തതുപോലെ ആഗോള പ്രതിഭാസമെന്ന്​ പറഞ്ഞ്​ കൈയ്യൊഴുന്നില്ല. നരേന്ദ്രമോദിയുടെ ഭരണം മുന്നേറു​േമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക്​ നിര്‍ത്തും” -അബ്​ദുല്ലക്കുട്ടി പറഞ്ഞു.

”മലപ്പുറത്തെ രണ്ട്​ ഉപതെരഞ്ഞെടുപ്പുകളുടെയും ചിലവ്​ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ നിന്നും ഈടാക്കണം. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറവും കേരളവും ദേശീയ രാഷ്​ട്രീയത്തിനൊപ്പം നില്‍ക്കണം. കേരളത്തിലെ എട്ട്​ ലക്ഷം ഹെക്​ടര്‍ കൃഷി ഒന്നര ലക്ഷം ഹെക്​ടര്‍ കൃഷിയായി കുറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും തൊഴിലില്ലായ്​മ വര്‍ധിച്ചിരിക്കുന്ന സംസ്ഥാനമാണ്​ കേരളം. എല്‍.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ രാഷ്​ട്രീയ മനസ്സും വികസനവും മുരിടിപ്പിച്ചിരിക്കുകയാണ്​. കേരളത്തിലും ബി.ജെ.പി അധികാരത്തില്‍ വരും.” നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.