ന്യൂദല്‍ഹി: രാമരാജ്യം എന്നത് മഹത്തരമാണെന്നും താന്‍ ഹനുമാന്‍ സ്വാമിയുടെ ഭക്തനാണെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാമരാജ്യം എന്ന ആശയം മഹത്തരമാണെന്നും താന്‍ അതിന്റെ ആരാധകനുമാണ്. ഞാന്‍ രാമന്റെയും ഹനുമാന്റെയും ഭക്തനാണ്. ദില്ലിയിലെ ജനങ്ങളെ സേവിക്കുന്നതിനായി’ രാമ രാജ്യ ‘എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 10 തത്ത്വങ്ങള്‍ ഞങ്ങള്‍ പിന്തുടരുന്നു,’നിയമസഭയില്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ശ്രീരാമദേവന്‍ അയോധ്യയിലെ രാജാവായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് എല്ലാ കാര്യങ്ങളും നന്നായി നടന്നിരുന്നു. എവിടെയും ദുഖം ഇല്ലായിരുന്നു. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിരുന്നു. ഇതാണ് രാമരാജ്യം എന്ന ആശയം’. കെജരിവാള്‍ നിയമസഭയില്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകാന്‍ കാത്തിരിക്കുകയാണ്. ക്ഷേത്രം തുറന്നാല്‍ ദല്‍ഹിയിലെ വയോധികരെ ദര്‍ശനത്തിനായി അങ്ങോട്ട് എത്തിക്കുമെന്നും കെജ്രിവാള്‍.