രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സംസ്ഥാനം തീവ്രവ്യാപനത്തില്‍ നിന്ന് മുക്തി കൈവരിച്ചതായും സ്ഥിതി നിയന്ത്രണവിധേയമാണെന്നും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ന് 5,902 പേര്‍ക്കാമ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ 7,883 പേര്‍ രോഗമുക്തി നേടി. 1,27,603 രോഗികളാണ് സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്. പുതുതായി 156 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,710 ആയി.

16,66,668 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 89.69 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നീണ്ടഇടവേളക്ക് ശേഷം ഡല്‍ഹിയില്‍ ചെറിയ അളവില്‍ രോഗം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്നുമാത്രം 27 മരണങ്ങളാണ് രാജ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 4,138 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിതര്‍ 3,75,753 ആയി. 3,38,378 പേര്‍ രോഗമുക്തരായപ്പോള്‍ 6,423 പേര്‍ കൊവിഡ് മൂലം ഡല്‍ഹിയില്‍ മരണപ്പെട്ടു.