മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജേഴ്സി ധരിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഉറുഗ്വേ സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനി. ക്ലബ്ബില്‍ തുടരില്ലെന്ന അഭ്യൂഹങ്ങള്‍ക്ക് പ്രതികരണമറിയിക്കുകയായിരുന്നു താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കവാനി പ്രതികരണവുമായി രംഗത്തെത്തിയത്. കവാനി കരാര്‍ പുതുക്കിലെന്ന താരത്തിന്റെ പിതാവ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണവുമായി രംഗത്തെത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇഷ്ടപ്പെടാഞ്ഞിട്ടല്ല ഇംഗ്ലണ്ട് കവാനിക്ക് ഇഷ്ടപെടാത്തത്തതാണ് താരം ക്ലബ് വിടാന്‍ തീരുമാനിക്കുന്നതിനുള്ള കാരണം എന്നാണ് താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് ഫുട്ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കവാനി വംശീയാധിക്ഷേപം നടത്തിയതിന് താരത്തിനെതിരെ ഇംഗ്ലീഷ് എഫ്‌എ നടപടി എടുത്തതും മറ്റുമാണ് താരം ഇംഗ്ലണ്ട് വിടാന്‍ ആലോചിക്കാന്‍ കാരണമെന്ന് കവാനിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കുടുംബത്തില്‍ നിന്ന് ഇത്ര ദൂരം മാറി നില്‍ക്കാന്‍ കവാനി ഇഷ്ടപെടുന്നില്ല. ഈ സീസണിന്റെ അവസാനത്തോടെ താരം ക്ലബ് വിടുമെന്നും ലാറ്റിനമേരിക്കയിലാകും ഇനി കളിക്കുകയെന്നും താരത്തിന്റെ പിതാവ് പറഞ്ഞു. കവാനി ബോക്ക ജൂനിയേഴ്‌സുമായി ചര്‍ച്ച നടത്തുന്നുണ്ട്. അവിടെ കളിക്കാന്‍ താരം താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. സീസണില്‍ ഫ്രീട്രാന്‍സ്ഫറില്‍ യൂണൈറ്റഡിലെത്തിയ കവാനി ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ സീസണില്‍ ടീമിനായി 7 ഗോളുകളും തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.