കൊച്ചി അന്താരാഷ്ട്ര വനിതാദിനഘോഷത്തോടനുബന്ധിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡിജിറ്റല്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ പദ്ധതിയായ ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍ വഴി 14 നഗരങ്ങളിലെ രണ്ടായിരത്തിലധികം സ്ത്രീകള്‍ക്ക്‌ പരിശീലനം നല്‍കി.

സാമൂഹ്യ പ്രവര്‍ത്തകര്‍, നഴ്സുമാര്‍, ആരോഗ്യ പരിപാലന വിദഗ്ധര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് ഓഫീസര്‍മാര്‍, ശുചീകരണ പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍, വനിതാ സുരക്ഷാ ഗാര്‍ഡുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള കോവിഡ്-19 പോരാളികള്‍ക്ക് ഹോണ്ടയുടെ റോഡ് സുരക്ഷാ ഇന്‍സ്ട്രക്ടര്‍മാര്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കി. ഹോണ്ടയുടെ 10 ട്രാഫിക് പരിശീലന പാര്‍ക്കുകളിലായിരുന്നു ഇവര്‍ക്കു പരിശീലനം.

അതേസമയംതന്നെ കോഴിക്കോട്, പാറ്റ്‌ന, സമസ്തിപൂര്‍, താനെ, മുംബൈ, കോയമ്പത്തൂര്‍, ചെന്നൈ, ട്രിച്ചി, ഹൈദരാബാദ് എന്നീ 9 നഗരങ്ങളിലെ ആയിരത്തിലധികം വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല്‍ പരിശീലനം നല്‍കി.

”ശക്തരും ശക്തീകരിക്കപ്പെട്ടവരുമാണ് അഭിവൃദ്ധി പ്രാപിക്കുന്ന സമൂഹങ്ങളുടെ നട്ടെല്ല്. ആത്മവിശ്വാസത്തോടെയും സുരക്ഷിതമായും യാത്ര ചെയ്യാന്‍ സ്ത്രീകളെ ഡിജിറ്റലായി പരിശീലിപ്പിക്കുന്നതിലൂടെ റോഡ് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു ചുവടുവ്‌യ്പുകൂടി നടത്തിയിരിക്കുകയാണ് ഹോണ്ട. റോഡ് സുരക്ഷയുടെ സുപ്രധാന വശങ്ങളെക്കുറിച്ച്, സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നുള്ള സ്ത്രീകളുമായി ഈ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതില്‍ ഹോണ്ടയ്ക്ക് അഭിമാനമുണ്ട്,” ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.
സുരക്ഷിതമായ സവാരി മര്യാദകള്‍, സുരക്ഷാ ഗിയറുകള്‍, റോഡ് നിയമങ്ങള്‍, ഉള്‍ക്കാഴ്ചയുള്ള സിദ്ധാന്തം, സംവേദനാത്മക വീഡിയോകള്‍, റോഡ് സുരക്ഷയെക്കുറിച്ചുള്ള കേസ് പഠനങ്ങള്‍ തുടങ്ങിയവ ഹോണ്ടയുടെ റോഡ് സുരക്ഷാ ഇന്‍സ്ട്രക്ടര്‍മാര്‍ പരിശീലനാര്‍ത്ഥികള്‍ക്കു മുമ്പില്‍ വിശദീകരിച്ചു.