കൊച്ചി: ടാറ്റ ഇന്‍ഡസ്ട്രീസിന്‍റെ ഭാഗമായ ടാറ്റ ക്ലാസ്എഡ്ജ് പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ദേശീയ, സ്റ്റേറ്റ് ബോര്‍ഡുകളില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇന്ത്യന്‍ സ്കൂളുകള്‍ക്ക് കരിക്കുലം മാപ് ചെയ്ത കണ്ടന്‍റ് നല്കുന്ന എഡ്ടെക് സ്ഥാപനമാണ് ടാറ്റ ക്ലാസ്എഡ്ജ്. നിലവില്‍ രണ്ടായിരത്തിലധികം സ്കൂളുകളില്‍ സാന്നിദ്ധ്യമുള്ള ടാറ്റ ക്ലാസ്എഡ്ജ് 1,25,000 അദ്ധ്യാപകര്‍ക്ക് പഠനത്തിനും അദ്ധ്യാപനത്തിനുമുള്ള സാങ്കേതികപിന്തുണ നല്കുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി ടാറ്റ ക്ലാസ്എഡ്ജ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒട്ടേറെ ഉത്പന്നങ്ങളും സ്വന്തം നിരയിലുള്ള ടെക്സ്റ്റ് ബുക്കുകളും പുറത്തിറക്കിയിട്ടുണ്ട്. ഇന്‍ററാക്ടീവ് ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോം, സ്കൂള്‍ കരിക്കുലത്തിന് അനുസൃതമായുള്ള കണ്ടന്‍റ് മാപ്പിംഗ്, ആവശ്യമായ മറ്റ് സേവനങ്ങള്‍ എന്നിങ്ങനെ സ്കൂളുകള്‍ക്ക് ആവശ്യമായവയെല്ലാം ലഭ്യമാക്കുന്നുണ്ട്.

പത്താം വാര്‍ഷികം ആഘോഷിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടാറ്റ ക്ലാസ്എഡ്ജ് സിഇഒ മിലിന്ദ് ഷഹെയ്ന്‍ പറഞ്ഞു. വിദ്യാഭ്യാസത്തെ മുന്‍നിരയില്‍ നിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നൂതനവും സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതുമായ ഉത്പന്നങ്ങളാണ് ടാറ്റ ക്ലാസ്എഡ്ജ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ എഡ്ടെക് മേഖലയില്‍ സ്കൂളുകള്‍ക്ക് കരിക്കുലം മാപ്പ്ഡ് കണ്ടന്‍റ് ലഭ്യമാക്കുന്നതില്‍ ടാറ്റ ക്ലാസ്എഡ്ജ് മുന്‍പന്തിയിലായിരുന്നു. നിലവില്‍ രണ്ടായിരത്തില്‍ അധികം സ്കൂളുകളില്‍ വിവിധ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നുവെന്നും എല്ലാ പങ്കാളികളോടും മാതാപിതാക്കളോടും സ്കൂളുകളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.