കൊച്ചി: ഡൈവേഴ്‌സിഫൈഡ് എന്‍ജിനീയറിംഗ് കമ്പനിയായ ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍ ലിമിറ്റഡിന്റെ ഇനിഷ്യല്‍ പബ്‌ളിക് ഓഫര്‍ (ഐപിഒ) മാര്‍ച്ച് 15-ന് തുടങ്ങി 17-ന് അവസാനിക്കും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യുവില 1488-1490 രൂപയ്ക്കിടയിലാണ്. കുറഞ്ഞത് 10 ഓഹരിക്കെങ്കിലും അപേക്ഷിക്കണം. തുടര്‍ന്ന് പത്തിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം.

ഓഹരികള്‍ എന്‍എസ്ഇ, ബിഎസ്ഇ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും.

ഓട്ടോമോട്ടീവ് മേഖലയ്ക്കാവശ്യമായ പവര്‍ട്രെയില്‍ ഉത്പന്നങ്ങള്‍, അലുമിനിയം ഉത്പന്നങ്ങള്‍, വ്യവസായിക, എന്‍ജിനീയറിംഗ് ഉത്പന്നങ്ങള്‍ എന്നിവയാണ് കമ്പനിയുടെ മുഖ്യ ബിസിനസുകള്‍.