കൊച്ചി: ഇന്ത്യന്‍ റോഡുകള്‍ക്ക് റൈഡിങില്‍ പുതിയ അനുഭവം പകര്‍ന്നുകൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ സിബി350ആര്‍എസിന്റെ വിതരണം ആരംഭിച്ചു. ആഗോള തലത്തില്‍ ഫെബ്രുവരി 16ന് അവതരിപ്പിച്ച ഇടത്തരം വിഭാഗത്തിലെ സിബി350ആര്‍എസ് ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ചതാണ്.സിബി ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന സിബി350ആര്‍എസ് അത്യാധുനിക നഗര ശൈലിയുമായി പൊരുത്തപ്പെടുന്നതും ആകര്‍ഷകവുമായ രൂപകല്‍പ്പനയില്‍ നിര്‍മിച്ചതുമാണ്.

സിബി350ആര്‍എസിന് രാജ്യത്തെ യുവ ആരാധകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണം തങ്ങളെ ആവേശ ഭരിതരാക്കുന്നുവെന്നും റോഡ് സെയിലിങ് (ആര്‍എസ്) എന്ന ആശയത്തില്‍ നിര്‍മിച്ച ഈ മോട്ടോര്‍സൈക്കിള്‍ റോഡില്‍ സുഖമമായ പ്രകടന മികവ് നല്‍കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ആഹാളാദം പകര്‍ന്നു കൊണ്ട് ആറു വര്‍ഷത്തെ വാറന്റി പാക്കേജും സിബി350ആര്‍എസിന് ഹോണ്ട നല്‍കുന്നുണ്ട്. സിബി350ആര്‍എസ് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബിഗ് വിങ്ങ് ഷോറൂമുകളിലും ലഭ്യമാണ്.റേഡിയന്റ് റെഡ് മെറ്റാലിക്കിന് ഗുരുഗ്രാമില്‍ എക്സ്-ഷോറൂം വില 1.96 ലക്ഷം രൂപയും മഞ്ഞ പേള്‍ സ്പോട്ടോടെയുള്ള ബ്ലാക്കിന് 1.98 ലക്ഷം രൂപയുമാണ് വില.