നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ ഇന്നറിയാം. സംസ്ഥാന കേന്ദ്ര കമ്മിറ്റികളുടെ അംഗീകാരം ലഭിച്ച സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ രാവിലെ 11 മണിക്ക് എകെജി സെന്‍ററില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിക്കും.
എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയും, ജനതാദള്‍ എസും, എന്‍സിപിയും ഉള്‍പ്പെടെയുള്ള കക്ഷികള്‍ മത്സരിക്കുന്ന 30 സീറ്റകളിലേക്ക് സ്ഥാനാര്‍ത്ഥികളെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച ഇടതുമുന്നണി മറ്റ് രണ്ട് കക്ഷികളെക്കാള്‍ പ്രചാരണ പരിപാടികളില്‍ ഏറെ മുന്നിലാണ്.
മണ്ഡലം കണ്‍വെന്‍ഷനുകളും നാളെ മുതല്‍ ആരംഭിക്കും വട്ടിയൂര്‍ക്കാവ് ബുത്ത് കണ്‍വെന്‍ഷനാണ് ആദ്യം നടക്കുക.
സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; പ്രഖ്യാപനം രാവിലെ 11ന് എകെജി സെന്‍ററില്‍
