തൃശൂര്‍: വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി അരുണ്‍ ചന്ദ്രന് പിള്ള (34) ആണു പിടിയിലായത്.
നൂറ്റമ്ബതില്പരം ആളുകളാണ് ഇയാളുടെ തട്ടിപ്പിനിരയായത്. എയര്‍ ഫോഴ്സ് അരുണ്‍’ എന്ന പേരിലാണ് ഇയാള്‍ അറിയുന്നത്. തമിഴ്നാട് താംബരത്തെ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ അരുണ്‍ കുറച്ചുകാലം താല്‍ക്കാലിക ജോലി ചെയ്തിരുന്നു. ഈ സമയത്ത് ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ മറവിലായിരുന്നു തട്ടിപ്പുകള്‍.
ഇയാളുടെ സഹായി കൊടകര സ്വദേശിനി അനിതയെയും അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഹൊസൂരില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അരുണിനെ അറസ്റ്റ് ചെയ്തത്. കളമശേരിയിലും സമീപ പ്രദേശങ്ങളിലും വീടു വാടകയ്ക്കെടുത്തായിരുന്നു റിക്രൂട്മെന്റ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഹൊസൂരില്‍ കുടുംബസമേതം ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാള്‍.
വ്യോമസേനയില്‍ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ തട്ടിപ്പ് നടത്തി ; യുവാവ് അറസ്റ്റില്‍
