കോഴിക്കോട്: ജില്ല പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീലക്ക് നിയമസഭ സീറ്റ് ഉറപ്പായ സാഹചര്യത്തില്‍ പകരക്കാരി കെ.കെ. ലതികയാവുമെന്ന് സൂചന. കുറെക്കാലമായി എല്‍.ഡി.എഫിെന്റ ഉറച്ച സീറ്റായ കൊയിലാണ്ടിയിലാണ് കാനത്തില്‍ ജമീല മത്സരിക്കുന്നത്.
അവര്‍ എം.എല്‍.എയായാല്‍ പകരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനെന്റ ഭാര്യയുമായ കെ.കെ. ലതിക ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ കുറ്റ്യാടിയില്‍നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയ ലതികക്ക് ഇത്തവണ സീറ്റുണ്ടാവുമെന്ന ചര്‍ച്ചകളുണ്ടായിരുന്നു.
കഴിഞ്ഞ തവണ പാറക്കല്‍ അബ്ദുല്ലയോട് പരാജയപ്പെടുകയായിരുന്നു. ജില്ല പഞ്ചായത്തിെന്റ നന്മണ്ട ഡിവിഷനില്‍നിന്നാണ് കാനത്തില്‍ ജമീല ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ജില്ല പഞ്ചായത്തില്‍ പ്രസിഡന്റ് പദവി വനിതസംവരണമാണ് ഇത്തവണ.
ജമീലക്ക് പകരക്കാരി ലതിക?
