പാകിസ്ഥാനും ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന് ലഭിക്കും. ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ വാക്സിനുകള്‍ക്കും രോഗ പ്രതിരോധത്തിനും വേണ്ടിയുള്ള ആഗോള സഖ്യമായ ഗാവി അലയന്‍സിന് കീഴിലാണ് പാകിസ്ഥാന് 45 ദശലക്ഷം ഡോസ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിന് ലഭിക്കുന്നത്. പാകിസ്ഥാനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് റെഗുലേഷന് ആന്‍ഡ് കോര്‍ഡിനേഷന്‍ സെക്രട്ടറി ആമിര്‍ അഷ്റഫാണ് ഇക്കാര്യം രാജ്യത്തെ അക്കൗണ്ട്സ് കമ്മിറ്റിയെ അറിയിച്ചത്.
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ ഗാവി അലയന്‍സ് പ്രകാരം പാകിസ്ഥാന് കൊവിഡ് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. കരാര്‍ പ്രകാരം ലഭിക്കുന്ന 45 ദശലക്ഷം ഡോസ് ഇന്ത്യന്‍ വാക്സിനില്‍ 16 ദശലക്ഷം ഈ വരുന്ന ജൂണില്‍ ലഭിക്കും. ശേഷിക്കുന്ന വാക്സിന് തുടര്‍ന്ന് നല്‍കും.
നേരത്തേ കൊവിഡ് വാക്സിന് നല്‍കാമെന്ന് പാകിസ്ഥാന് ചൈന മോഹനവാഗ്ദ്ധാനം നല്‍കിയിരുന്നു. എന്നാല്‍ വാക്സിന് നല്‍കേണ്ട സമയമായപ്പോള്‍ അവര്‍ കൈമലര്‍ത്തി കാണിച്ചു. വാക്സിന് നല്‍കണമെന്ന് പാകിസ്ഥാന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ചൈന കേട്ടതായിപ്പോലും നടിച്ചില്ല. പാകിസ്ഥാന് ആവശ്യപ്പെടുത്ത അളവില്‍ വാക്സിന് നല്കാന് തങ്ങളുടെ കൈയില്‍ സ്റ്റോക്കില്ലെന്നും വേണമെങ്കില്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കുന്ന വാക്സിന് നല്‍കാമെന്നും ചൈന പറഞ്ഞിരുന്നു. ഇതാേടെ അമേരിക്കയടക്കുമുളള രാജ്യങ്ങളില്‍ നിന്ന് വാക്സിന് വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും സാമ്ബത്തിക പ്രശ്നങ്ങള്‍ കാരണം അതും നടന്നില്ല.
വാക്സിന് നയതന്ത്രത്തിന്റെ ഭാഗമായി നിരവധി രാജ്യങ്ങള്‍ക്കാണ് ഇന്ത്യ സൗജന്യമായി കൊവിഡ് വാക്സിന് നല്‍കിയത്. വികസിത രാജ്യങ്ങള്‍ പോലും ഇന്ത്യയുടെ കൊവിഡ് വാക്സിനാണ് ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും വിശ്വാസ്യതയുള്ളതും ഇന്ത്യന്‍ നിര്‍മ്മിത വാക്സിനാണ്.
പാകിസ്ഥാന് രക്ഷയായത് ഇന്ത്യ, ലഭിക്കുന്നത് 45 ദശലക്ഷം ഡോസ് ഇന്ത്യന്‍ നിര്‍മ്മിത വാക്സിന്
