ശ്രീനഗര്‍ : കശ്മീരില്‍ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയേയും രണ്ടു ബിജെപി പ്രവര്‍ത്തകരെയും ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈനാണ് കൊല്ലപ്പെട്ടത്. ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചു. ബിജെപി പ്രവര്‍ത്തകരായ ഉമര്‍ ഹംസാന്‍ റാസമിനെയും റാഷിദ് ബെയ്ഗിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറില്‍ സഞ്ചരിച്ച ഇവര്‍ക്ക് നേരെ ഭീകര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകര്‍ക്കായി തിരച്ചില്‍ ശക്തമാക്കി. അക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചു.അടുത്തിടെ കശ്മീരില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നത്. ജൂലായില്‍ ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരിയും കുടുംബക്കാരും വെടിയേറ്റ് മരിച്ചിരുന്നു.

ബിജെപിയുടെ ജില്ലാ പ്രസിഡന്റായിരുന്നു ബാരി.ലഷ്കര്‍ ഇ ത്വയ്ബയുടെ നിഴല്‍ ഗ്രൂപ്പെന്ന് കരുതപ്പെടുന്ന റസിഡന്‍സ് ഫ്രണ്ട് (ടി ആര്‍ എഫ് ) കൊലപാതകങ്ങളുടെ ഏറ്റെടുത്തുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ സന്ദേശം ഇതാണ് ‘ശ്മശാനങ്ങള്‍ നിറഞ്ഞു കുമിയും.’