അമേരിക്കയുടെ പ്രസിഡന്റായതിന് ശേഷം Joe Biden നും യുഎസിന്റെ പ്രഥമ വനിത Jill Biden നും White House ലേക്ക് മാറിയപ്പോള്‍ കൂടെ രണ്ട് പേരും കൂടി വന്നിരുന്നു. ഇരുവരുടെയും വളര്‍ത്ത് നായകളായ ച്യാമ്പ്യും മേജറുമാണ് യുഎസിന്റെ പ്രസിഡന്റിനോടും പ്രഥമ വനിതയോടൊപ്പെ വൈറ്റ് ഹൗസില്‍ എത്തിയത്.
ച്യാമ്പ് 2008ലാണ് ബൈഡന്റെ കുടുംബത്തിലെത്തിയത്. മേജറാകട്ടെ ഇരുവരുടെ കൂടെ എത്തിയട്ട് മൂന്ന് വര്‍ഷം മാത്രമെ ആയിട്ടുള്ളൂ. എന്നാലും ബൈഡനും ജില്ലും ഏറ്റവും പ്രിയപ്പെട്ടവരാണ് ഇരുവരും.
Joe Biden ന്റെ ഉപദേശക സമതിയില്‍ രണ്ട് Indian വംശജകരെയും കൂടി ഉള്‍പ്പെടുത്തി, ഇതോടെ ബൈഡന്റെ ടീമില്‍ 20 ഇന്ത്യന്‍ വംശജകര്‍
ഇതില്‍ മേജറാണ് അമേരിക്കന്‍ ചരിത്രത്തില്‍ പ്രസിഡന്റിന്റെ വസതിയില്‍ താമസിക്കുന്ന രക്ഷപ്പെടുത്തിയ ദത്തെടുത്ത ആദ്യ നായ.
എന്നാല്‍ മേജറിന്റെയും ചാമ്ബിന്റെയും വൈറ്റ് ഹൗസിലെ താമസം ഉടന്‍ അവസാനിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ ഇരുവരെയും വൈറ്റ് ഹൗസില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. കാരണം വേറെയൊന്നുമല്ല പ്രസിഡന്റിലെ വസതിയിലെ ചില സുരക്ഷ ഉദ്യോഗസ്ഥരെ മേജര്‍ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ ഇരുവരും ഭയങ്കരമാകുന്നു രീതിയില്‍ അക്രമസക്തരാണെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആരെയാണ് മേജറും ചാമ്ബും കടിച്ചതെന്ന് വ്യക്തമല്ല എങ്കിലും ഇരുവരെയും വൈറ്റ് ഹൗസില്‍ നിന്ന് പ്രസിഡന്റിന്റെ കുടുംബത്തിനോടൊപ്പം ഡെല്‍വെയറില്‍ എത്തിച്ചുയെന്ന് റിപ്പോര്‍ട്ട്.
US മുന്‍ പ്രസിഡന്റ് Donald Trump ഭാര്യ Melania Trump ജനുവരിയില്‍ രഹസ്യമായി Covid Vaccine സ്വീകരിച്ചുയെന്ന് റിപ്പോര്‍ട്ട്
നേരത്തെ ചാമ്പിനെയും മേജറിനെയും എത്തിക്കുന്നതിന് മുമ്പ് ബൈഡനും ഭാര്യയും ആദ്യ ഒരുമിച്ച് കുറച്ച് ദിവസം വൈറ്റ് ഹൗസില്‍ തുടരാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇരു നായകളെ തങ്ങളോടൊപ്പം ചേര്‍ക്കുകയായിരുന്നു. എന്നിരുന്നാലും പ്രസിഡന്റിന്റെ നായകളായ ച്യാമ്പ്യും മേജറും സോഷ്യല്‍ മീഡിയയില്‍ സ്റ്റാറുകളാണ്.