കുവൈത്തില്‍ വാണിജ്യ മന്ത്രാലയം ഷോപ്പിങ് അപ്പോയന്റ്മെന്റ് പുനരാരംഭിച്ചു.കര്‍ഫ്യൂ നിലവിലുള്ള വൈകീട്ട് അഞ്ചിനുശേഷമുള്ള സമയങ്ങളില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ അപ്പോയന്റ്മെന്റ് എടുത്ത് സഹകരണ സംഘങ്ങളില്‍ ഷോപ്പിങ്ങിനായി പോകാവുന്നതാണ്. വൈകീട്ട് അഞ്ചിനും രാത്രി പത്തിനുമിടയിലാണ് അനുമതി നല്‍കുക. ഇതിന്റെ നടപടിക്രമങ്ങള്‍ താഴെ പറയുംപ്രകാരമാണ്.
www.moci.shop എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് സിവില്‍ െഎഡി നമ്ബര്‍, സീരിയല്‍ നമ്പര്‍, ഫോണ്‍നമ്പര്‍, മെയില്‍ െഎഡി തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന് ബുക്കിങ് എന്തിനെന്ന് വ്യക്തമാക്കുക.
തുടര്‍ന്ന് ബുക്കിങ് സമയം ഉറപ്പിക്കുക. തുടര്‍ന്ന് മൊബൈല്‍ ഫോണിലേക്ക് ക്യു.ആര് കോഡ് അയക്കും. ഇതുമായി ചെന്നാല്‍ സഹകരണ സംഘങ്ങളില്‍ വരിയില്നില്ക്കാതെ സാധനങ്ങള്‍ വാങ്ങാന്‍ കഴിയും.