ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നിരുന്നെങ്കില്‍ ഇപ്പോള്‍ ബിജെപി രാജ്യസഭാംഗമായി പിന്‍ബെഞ്ചില്‍ ഇരിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മുഖ്യമന്ത്രിയാകായിരുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് ചുട്ടമറുപടിയുമായി സിന്ധ്യ. അതാകാമായിരുന്ന സമയത്ത് രാഹുല്‍ ഗാന്ധിയ്ക്ക് ഇതേക്കുറിച്ച്‌ ഒരു ആശങ്കയുമില്ലായിരുന്നുവെന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ തിരിച്ചടിച്ചത്.

‘ഞാന്‍ കോണ്‍ഗ്രസിലുണ്ടായിരുന്ന സമയത്ത് ഇതേ ആശങ്കയോടെ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമായേനേ,’ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

‘സിന്ധ്യയില്ലാത്ത കോണ്‍ഗ്രസ് മധ്യപ്രദേശില്‍ വട്ടപൂജ്യമാണെന്ന രാഹുല്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു’ എന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ മറുപടി.