ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്കിയ ഇന്ത്യയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്ബത്തിക ഉത്തേജനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന് നല്കി സഹായിച്ചതിനും ഐഎംഎഫ് മേധാവി ഗീത ഗോപിനാഥ് ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു. ഇന്ത്യയുടെ വാക്സിന് പോളിസി പ്രശംസനീയമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
ലോകത്ത് ഒരേയൊരു വാക്സിന് ഹബ് മാത്രമാണുള്ളതെന്നും അത് ഇന്ത്യയാണെന്നും ഗീത വ്യക്തമാക്കി. 56 ലക്ഷം ഡോസ് വാക്സിനുകളാണ് ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയത്. ശ്രീലങ്ക, ഭൂട്ടാന്, മാലദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മര്, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കെല്ലാം ഇന്ത്യ വാക്സിന് നല്‍കിയെന്ന് പറഞ്ഞ ഗീത ഗോപിനാഥ് വലിയ രീതിയിലുള്ള വാക്സിന് ഉത്പ്പാദനത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെയും അഭിനന്ദിച്ചു.
മറ്റ് രാജ്യങ്ങള്‍ക്ക് സമാനമായി കൊറോണ വൈറസ് ഇന്ത്യന്‍ സാമ്ബത്തിക രംഗത്തെയും ബാധിച്ചു. സാധാരണ നിലയില്‍ ഇന്ത്യയ്ക്ക് 6 ശതമാനം വളര്‍ച്ച രേഖപ്പെടുത്താറുണ്ടെങ്കിലും 2020ല്‍ ഇത് നെഗറ്റീവ് 8 ശതമാനമായി കുറഞ്ഞു. എന്നാല്‍, ഇന്ത്യയുടെ സാമ്ബത്തിക രംഗം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. 2021ല്‍ വളര്‍ച്ചാ നിരക്ക് 11.5 ശതമാനമായി ഉയരുമെന്നും വളര്‍ച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യമായി ഇന്ത്യ മാറുമെന്നും ഗീത ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ വളര്‍ച്ചയെന്നാല്‍ അത് മറ്റ് രാജ്യങ്ങളുടെ കൂടി വളര്‍ച്ചയാണ്. ഇന്ത്യ വീണ്ടും വളര്‍ച്ചയുടെ പാതയിലെത്തിയാല്‍ അത് മറ്റ് രാജ്യങ്ങള്‍ക്കും ഗുണം ചെയ്യും. ഇതിലൂടെ അന്താരാഷ്ട്ര തലത്തില്‍ സാമ്ബത്തിക രംഗം വീണ്ടും സജീവമാകുമെന്ന് ഗീത പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കൊറോണ സൃഷ്ടിച്ച വെല്ലുവിളിയെ നേരിടുന്നതിന് ഇന്ത്യയുടെ സേവനം നിര്‍ണായകമാണെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.