സംഭവം കാഞ്ചിപുരം പുതുക്കോട്ടയില്‍, അന്വേഷണം നടന്നത് ഭാര്യയുടെ പരാതിയില്‍

കാഞ്ചിപുരം : തമിഴ്‌നാട് കാഞ്ചിപുരത്ത് ഒന്നരകോടിയുടെ വീട് തട്ടിയെടുക്കുന്നതിനായി ഹ്യുണ്ടായി ജീവനക്കാരനെ പ്രണയം നടിച്ചു വളിച്ചുവരുത്തി കൊന്നു ബാരലില്‍ ഇട്ടു കോണ്‍ക്രീറ്റ് ചെയ്തു.

പതിനെട്ടു മാസം നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം അനന്തരവന്റെ ഭാര്യ അടക്കം ഏഴു പേര്‍ അറസ്റ്റിലായി.

പുതുക്കോട്ട കൊണ്ടയാര്‍പട്ടി സ്വദേശി കൊഞ്ചി അടകന്‍ ഹ്യൂണ്ടായിലെ ശ്രീപെരുമ്ബത്തൂര്‍ പ്ലാന്റിലെ ജോലിക്കാരനായിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കാഞ്ചിപുരത്തായിരുന്നു താമസം. 2019 ഓഗസ്റ്റില്‍ ജോലിക്കുപോയ കൊഞ്ചി അടകന്‍ തിരികെ വന്നില്ല. ഭാര്യ പഴനിയമ്മ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ല. തുടര്‍ന്നു ഹൈക്കോടതിയില്‍ ഹബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി.