കൊച്ചി: നിര്മാണത്തകരാറിനെതുടര്ന്ന് പുനര്‍നിര്‍മിച്ച പാലാരിവട്ടം പാലം കാണിക്കാന്‍ ‘കുഞ്ഞിനെയും കഞ്ഞൂഞ്ഞിനെ’യും കൊണ്ടുവന്ന് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി.
പാലാരിവട്ടം പാലത്തിെന്റ അഴിമതിക്കഥ തുറന്നുകാട്ടുന്നതിനായി നടത്തിയ വ്യത്യസ്തമായ പ്രതിഷേധത്തിലാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിെന്റയും വേഷത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാളവണ്ടിയുമായി പാലത്തിലൂടെ യാത്ര നടത്തിയത്.
പിന്നാലെ മുദ്രാവാക്യംവിളികളുമായി പ്രവര്‍ത്തകരും അണിനിരന്നു. പാലത്തിെന്റ നടുവിലെത്തിയതോടെ ഇരുവരും വണ്ടിയില്‍നിന്ന് ഇറങ്ങിയ ബലം പരിശോധിച്ചു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിെന്റ കാലത്ത് പണിത പാലം തകരാറിനെത്തുടര്‍ന്നാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പതുക്കിപ്പണിത പാലം ഞായറാഴ്ചയാണ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. ജില്ല സെക്രട്ടറി അഡ്വ. എ.എ. അന്‍ഷാദ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ ആര്. രതീഷ്, ആര്. രഞ്ജിത്ത്, ദിപിന് ദിലീപ്, ഒ.എം. സലാഹുദ്ദീന് എന്നിവര്‍ പങ്കെടുത്തു.